ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ആറ്റിങ്ങൽ ഡയറ്റിലുമായി തുടക്കം കുറിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സന്തോഷ്.പി അധ്യക്ഷനായി. എസ്.ഗിരിജ, ഷീജ.എസ്, രമ്യ സുധീർ, ബിനു ജി.എസ്, എസ്.എം.സി ചെയർമാൻ ഡോ. രതീഷ് നിരാല, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ പി.സജി, ബി.പി.സി.വിനു, പ്രിൻസിപ്പൽ ഉദയകുമാരി, ഹെഡ്മിസ്ട്രസ് ഗീത.കെ.എസ്, എന്നിവർ സംസാരിച്ചു, യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ നിഹാസ്.എസ്, രാജേഷ്.പി, അക്ബർഷാ, നൗഷാദ്, എന്നിവർ പങ്കെടുത്തു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ദിനേഷകുമാർ നന്ദി പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന് ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള - ഐ.ടി മേള എന്നീ മത്സരങ്ങൾ നടക്കും. സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക, ചിറയിൻകീഴ് എം.എൽ.എ വി ശശി, അവനവഞ്ചേരി രാജു, നജാം, ഗീതാ നായർ, ബിന്ദു.ആർ, സുധീർ.എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.നിഹാസ്. എസ്,തുടങ്ങിയവർ പങ്കെടുക്കും.
രണ്ടാം ദിവസമായ ഇന്ന് ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള - ഐ.ടി മേള എന്നീ മത്സരങ്ങൾ നടക്കും





0 Comments