/uploads/news/news_എം.ബി.എച്ച്.എസ്_പ്രവാസി_കൂട്ടായ്മയുടെ_എട..._1789288536_7267.jpg
Festivals

എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും


കണിയാപുരം; തിരുവനന്തപുരം: എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് നടന്നു. ഗ്രൂപ്പ് അഡ്മിൻ കരിച്ചാറ ഷാജി അധ്യക്ഷത വഹിച്ച യോഗം ആർ.ജെ.ഡി നാഷണൽ ജനറൽ സെക്രട്ടറിയും (മൈനോറിറ്റി  സെൽ) KDO ചെയർമാനുമായ തോട്ടിൻകര നൗഷാദ് ഉദ്ഘാടനം ചെയ്തു.

പ്രവാസി കുടുംബ സംഗമം സിനി ആർട്ടിസ്റ്റ് ജിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിനി ആർട്ടിസ്റ്റ് ശിവ മുരളി, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് മുനീർ, സ്കൂൾ മാനേജർ ഷിയാസ് കണിയാപുരം, അഡ്വക്കേറ്റ് കെ.എച്ച്.എം മുനീർ, സുധീർ ബേക്കറി, നഹാ തോട്ടിൻ കര, സക്കീർ കരിച്ചാറ എന്നിവർ സംസാരിച്ചു.

നിസാം പള്ളിപ്പുറം സ്വാഗതവും അൻസാരി പള്ളിനട നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കലാപരിപാടികളും വെട്ട്റോഡ് ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു.

പ്രവാസി കുടുംബ സംഗമം സിനി ആർട്ടിസ്റ്റ് ജിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സിനി ആർട്ടിസ്റ്റ് ശിവ മുരളി സംസാരിച്ചു

0 Comments

Leave a comment