കഴക്കൂട്ടം: കണിയാപുരം സബ്ജില്ലാതല കേരള സ്കൂൾ കലോത്സവം കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ തുടങ്ങി. ഇന്ന് രാവിലെ 9 മണിക്ക് കണിയാപുരം വിദ്യാഭ്യാസ ഓഫീസർ രവികുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കണിയാപുരം അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ രവികുമാർ സ്വാഗതം ആശംസിച്ചു.
കേരള ഭക്ഷൃ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, നെടുമങ്ങാട് ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ വി.അമ്പിളി, കഠിനംകുളം ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ അജിത അനി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.അനിൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ, തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരായ ജിഷാ ജോൺ, നാജ, ശ്രീദേവി, സ്റ്റാൻലി ഡിക്രൂസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേരള ഭക്ഷൃ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിച്ചു





0 Comments