/uploads/news/news_കള്ളിക്കാട്_ഗ്രാമപഞ്ചായത്ത്_ഹരിത_കരോൾ_സം..._1735035424_484.jpg
Festivals

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു


 

കള്ളിക്കാട്, കാട്ടാക്കട: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു. യേശുദേവന്റെ പിറന്നാൾ ദിനമാഘോഷിക്കുന്ന നാളുകളിൽ വാങ്ങുന്ന മധുര പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, തുടങ്ങി വാങ്ങുന്ന എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കവറുകളിലാണ് കിട്ടുന്നത്. 

ഉപയോഗം കഴിഞ്ഞതിനു ശേഷം അവയൊന്നും വലിച്ചെറിയാതെയും കത്തിക്കാതെയും വൃത്തിയാക്കി ഹരിത കർമ്മ സേനയെ ഏൽപ്പിക്കണമെന്ന ആഹ്വാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കരോൾ സംഘടിപ്പിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഹരിത കരോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി മീര.എൻ മേനോൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് ജനപ്രതിനിധികൾ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ലത, ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർ ശ്രുജിത്, ഹരിത കർമ്മ സേനാംഗങ്ങൾ, അങ്കണവാടി ടീച്ചേഴ്സ്, വർക്കേഴ്സ്, ആശാവർക്കർ തുടങ്ങിയവർ കരോളിൽ പങ്കെടുത്തു.

ഉപയോഗം കഴിഞ്ഞ ശേഷം വലിച്ചെറിയാതെയും കത്തിക്കാതെയും വൃത്തിയാക്കി ഹരിത കർമ്മ സേനയെ ഏൽപ്പിക്കണമെന്ന ആഹ്വാനം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കരോൾ സംഘടിപ്പിച്ചത്

0 Comments

Leave a comment