/uploads/news/1150-IMG-20191111-WA0023.jpg
Festivals

പെരുമാതുറ വലിയപള്ളി ഇർഷാദുൽ ഇസ്ലാം മദ്രസയിൽ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു


പെരുമാതുറ: മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പെരുമാതുറ വലിയ പളളി മുസ്ലിം ജമാഅത്തിന്റെയും ഇർഷാദുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. രാവിലെ 7 മണിയോടെ വലിയ പള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സത്താർ നദ് വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ട് അകമ്പടിയോടെ നടന്ന നബിദിന സന്ദേശ റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. നബിദിന സന്ദേശ റാലിയെ വിവിധ കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങളും മിഠായികളും പാനീയങ്ങളും നൽകിയാണ് വിശ്വാസികൾ സ്വീകരിച്ചത്. സ്വീകരണങ്ങൾക്കു ശേഷം മദ്രസ പരിസരത്ത് റാലി സമാപിച്ചു. നബിദിന ഗാനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ ദഫ് മുട്ടുകൾ കാണാൻ ഒട്ടേറെ പേർ എത്തിയിരുന്നു. റാലിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകി. വലിയപള്ളി പരിപാലന സമിതി പ്രസിഡന്റ് ഖാദർ, ജനറൽ സെക്രട്ടറി ഷാജഹാൻ, സിദ്ധീഖ് ബാഖവി, ഉസ്താദുമാരായ നൗഫൽ ഹാദി, ഷാജഹാൻ സഖാഫി, എന്നിവർ നേതൃത്വം നൽകി.

പെരുമാതുറ വലിയപള്ളി ഇർഷാദുൽ ഇസ്ലാം മദ്രസയിൽ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

0 Comments

Leave a comment