/uploads/news/news_ടെക്നോപാര്‍ക്കില്‍_80-ാം_സ്വാതന്ത്ര്യദിന..._1786799853_7021.jpg
Festivals

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കഴക്കൂട്ടം; തിരുവനന്തപുരം: രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ടെക്നോപാര്‍ക്കിലെ ഐടി സമൂഹം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പാര്‍ക്ക് സെന്‍റര്‍ ഫേസ് 1 കാമ്പസില്‍ ദേശീയ പതാക ഉയര്‍ത്തി.

പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, എസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ഓപ്പറേഷന്‍സ്-മെയിന്‍റനന്‍സ് ടീം, സപ്പോര്‍ട്ട് സ്റ്റാഫ്, ഐടി പ്രൊഫഷണലുകള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭക്ഷ്യസുരക്ഷ, സൈനിക ശക്തി, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്ന് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. കേരളത്തിലും രാജ്യത്തും സാങ്കേതികവിദ്യയുടെയും ഐടി മേഖലയുടെയും വികസനത്തില്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് രാജ്യത്തെ ഐടി കയറ്റുമതിക്ക് സംഭാവന നല്‍കിയ നിരവധി സാങ്കേതികവിദ്യ-ഐടി പാര്‍ക്കുകള്‍ ആരംഭിക്കാന്‍ പ്രചോദനമായിട്ടുണ്ട്.

ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന പ്രേരകശക്തിയാണ്. മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ വളരാനുള്ള അവസരങ്ങള്‍ രാജ്യത്തിനും ടെക്നോപാര്‍ക്കിനും ലഭിച്ചേക്കും. ഒരു സ്ഥാപനമെന്ന നിലയില്‍ ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ചയുടെ ഭാഗമാകുന്നതില്‍ നമ്മുടെ പങ്ക് പ്രയോജനപ്പെടുത്തുകയും വേണ്ടവിധം പുനര്‍വിചിന്തനം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ ചടങ്ങില്‍ പങ്കെടുത്തു.

ഫേസ് 4 കാമ്പസില്‍ രജിസ്ട്രാര്‍ പ്രസീത കെ.സി യും ഫേസ് 3 കാമ്പസില്‍ ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണും പതാക ഉയര്‍ത്തി. തുടര്‍ന്ന് സിടിഒയും രജിസ്ട്രാറും ഫേസ് ഒന്നിലെ ചടങ്ങിലും സംബന്ധിച്ചു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭക്ഷ്യസുരക്ഷ, സൈനിക ശക്തി, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്ന് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു

0 Comments

Leave a comment