/uploads/news/news_പതിനായിരങ്ങൾ_പങ്കെടുക്കുന്ന_പ്രസിദ്ധമായ_..._1758097608_2880.jpg
Festivals

പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ടുപ്പാപ്പ (റ: അ) ഉറൂസ് ഒക്ടോബർ 25ന്


പോത്തൻകോട്: പ്രസിദ്ധമായ കോട്ടുപ്പാപ്പ (റ: അ) ഉറൂസ് ഒക്ടോബർ 25ന് തുടങ്ങി നവംബർ 01 ന് അവസാനിയ്ക്കും. ഒക്ടോബർ 25 -ന് വൈകുന്നേരം 06:30ന് പതാക ഉയരുന്നതോടെ വെള്ളൂർ മുസ്ലിം ജമാഅത്തിൽ ഉറൂസിന് തുടക്കമാവും. സൂഫിസത്തിന്റെ ഇഷ്ട ഗേഹമായ ഇവിടെ 54-ാമത് ഉറൂസിനാണ് തുടക്കമാവുന്നത്.
 
ഇസ്ലാമിക പ്രഭാഷണങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ അവാർഡുകൾ, മെഡിക്കൽ ക്യാമ്പുകൾ, മൗലീദ്, ബുർദാ മജ്ലിസുകൾ, പ്രാർത്ഥനാ സദസ്സുകളും ഉറൂസിനോടനുബന്ധിച്ച് നടക്കും. അവസാന ദിവസമായ നവംബർ ഒന്നിന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി ഉറൂസിനു സമാപനമാകും.

നിരവധി സാദാത്തുകളും, പണ്ഡിത ശ്രേഷ്ഠരും പങ്കെടുക്കുന്ന ഉറൂസിലേക്ക്  സമൂഹത്തിലെ മുഴുവൻ പേരെയും സ്വാഗതം ചെയ്യുന്നതായി ജമാഅത്തിന്റെ സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണവും പ്രസിഡന്റ് ബദറുദ്ദീൻ മിസ്ബാഹിയും അറിയിച്ചു.

ഒക്ടോബർ 25ന് തുടങ്ങി നവംബർ 01 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയോട് കൂടി ഉറൂസിനു സമാപനമാകും

0 Comments

Leave a comment