/uploads/news/news_യു_എ_ഇ_യിലേക്കുള്ള_ചെക്ക്_ഇന്‍_ബാഗേജുകളി..._1732433754_5215.jpg
FOREIGN

യു.എ.ഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം


ദുബൈ:  ഇന്ത്യ-യുഎഇ യാത്രാവേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവില്‍ ഏവിയേഷൻ അതോറിറ്റികൾ എന്നിവർ നല്കുന്ന മാർഗനിർദേശങ്ങൾ  മനസിലാക്കണം. ചെക്ക്-ഇൻ  ബാഗേജുകളില്‍ ചില ഇനങ്ങൾ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.

സുഗന്ധവ്യഞ്ജനങ്ങൾ :
സുഗന്ധവ്യഞ്ജനങ്ങൾ ലഗേജിൽ മുഴുവനായോ പൊടിയായോ കൊണ്ടുപോകാൻ  സാധിക്കില്ല. അതേസമയം ബിസിഎഎസ് മാർഗനിര്ദേശങ്ങൾ അനുസരിച്ച്‌ ചെക്ക്-ഇൻ ലഗേജിൽ  അവ അനുവദിച്ചിരിക്കുന്നു.

അച്ചാർ കയ്യിൽ  കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ മുളക് അച്ചാർ  ഒഴികെയുള്ള അച്ചാറുകൾ  കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്. മുളക് അച്ചാർ  ഹാൻഡു ക്യാരിയില് അനുവദനീയമല്ല, അതേസമയം ഇതുസംബന്ധിച്ച കൂടുതൽ വ്യക്തത എയർപോർട്ടിൽ നിന്നോ എയർ ലൈനുകളിൽ നിന്നോ നേടാവുന്നതാണ്.

 

 

യു എ ഇ യിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം

0 Comments

Leave a comment