കുട്ടനാട്: അനധികൃതമായി പണമിടപാട് നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. തലവടി പഞ്ചായത്ത് 13ാം വാർഡ് കടവന്ത്ര വീട്ടിൽ മഹേഷ് (43) എടത്വാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 6,91,450 രൂപ കണ്ടെടുത്തു.മഹേഷ് അനധികൃത പണമിടപാട് നടത്തുന്നതായി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് ഇതേക്കുറിച്ച് അന്വേഷണം നടത്തുവാൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മഹേഷിന്റെ വീട്ടിൽ റെയിഡ് നടത്തിയത്. പണം കൂടാതെ വാഹനങ്ങളുടെ ആർ. സി ബുക്ക്, ചെക്ക്, മുദ്രപ്രത്രം എന്നിവയും കണ്ടെടുത്തിട്ടുണ്ട് .
അനധികൃതമായി പണമിടപാട് നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ





0 Comments