കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേരള പോലീസിൻ്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കിൽ മറ്റൊരു അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കെ ആണ് അഭിഭാഷകൻ മുഖേന ഹർജി സമർപ്പിച്ചത്. കേസ് അന്വേഷിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് പുറത്തുള്ള ഏജൻസിയാണ് ഉചിതമെന്നും ഹർജിയിൽ പറയുന്നു. അതിനാൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്ന് ഹർജിയിൽ പറയുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ തങ്ങൾ നീതി പ്രതീക്ഷിക്കുന്നില്ലെന്നും കുടുംബം അറിയിച്ചു. അന്വേഷണത്തിലുണ്ടായ പാളിച്ചകളും കേസിലെ പ്രതിയായ പിപി ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു





0 Comments