പെരുമാതുറ; തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പെരുമാതുറ മുതലപ്പൊഴി ഹാർബർ യൂണിറ്റ് സ്വന്തമായി നിർമിച്ച യൂണിയൻ ഓഫീസായ ഐ.എൻ.ടി.യു.സി ഭവന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർവഹിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ എസ്.അൽഫിന, എം.എ അറബിക്കിൽ രണ്ടാം റാങ്ക് നേടിയ ഷിഹാമ ഫാത്തിമ, പത്താം ക്ലാസ്സ് ഫുൾ എ പ്ലസ് കരസ്തമാക്കിയ അഹ്സന അൻസാർ എന്നിവരെ അടൂർ പ്രകാശ് എം.പി മെമന്റോ നൽകി അനുമോദിച്ചു.
73 പേരുടെ മരണത്തിനിടയാക്കിയ മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ കോൺഗ്രസ്സ് പാർട്ടി നടത്തിയ നിരാഹാര സമരത്തിൽ നിരാഹാരമിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ്, കോൺഗ്രസ്സ് ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, ഐ.എൻ.ടി.യു.സി ഹാർബർ യൂണിയൻ ട്രഷറർ മുനീർ തോപ്പിൽ, വർഗീസ് എന്നിവരെ ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം, ജില്ലാ ജനറൽ സെക്രട്ടറി വി.ലാലു, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ആർ.അഭയൻ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡണ്ട് സുനിൽ പെരുമാതുറ, ശാർക്കര മണ്ഡലം മോനി ശാർക്കര, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ഓമന, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, ചിറയിൻകീഴ് അസംബ്ലി പ്രസിഡന്റ് മഹിൻ.എം.കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഷഹീൻഷാ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം അൻസിൽ അൻസാരി, ഐ.എൻ.ടി.യു.സി കൺവീനർ സുനീർ ജലാൽ, നോർത്ത് യൂണിറ്റ് കൺവീനർ നാസ്ഖാൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് നൗഫൽ ബഷീർ സ്വാഗതവും, സൈദ ഇക്ബാൽ നന്ദിയും പറഞ്ഞു.
73 പേരുടെ മരണത്തിനിടയാക്കിയ മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ നിരാഹാരമിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ അടക്കമുള്ളവരെ ചടങ്ങിൽ ആദരിച്ചു





0 Comments