ലുലുമാൾ, തിരുവനന്തപുരം: കണ്ണുകെട്ടി റുബിക്സ് ക്യൂബിലെ കട്ടകള്‍ ക്രമപ്പെടുത്തി ചടുലവേഗത്തില്‍ യൂസഫലിയുടെ ചിത്രം തീര്‍ത്തു. ഒപ്പം ക്യൂബുകളില്‍ അക്ഷരങ്ങള്‍ വിതറി ഹാപ്പി ബര്‍ത്ത് ഡേ ടവറും ഒരുക്കി. ലുലു മാളിലെ റുബിക്സ് ക്യൂബ് പ്രകടനത്തിനിടെയാണ് ഗിന്നസ് റെക്കോര്ഡുകാരന് അഫാന് കുട്ടി എം.എ യൂസഫലിയ്ക്ക് ഈ അപ്രതീക്ഷിത പിറന്നാള്‍ സമ്മാനമൊരുക്കിയത്.
റുബിക്സ് ക്യൂബില്‍ അദ്ഭുതം തീര്‍ത്ത് ശ്രദ്ധേയനായ അഫാന് ലുലു മാളിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രകടനം കാഴ്ചവെയ്ക്കാനെത്തിയത്. കണ്ണുകള്‍ കെട്ടി ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി കാഴ്ചക്കാരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ച അഫാന് അടുത്ത പ്രകടനമായി എം.എ യൂസഫലിയ്ക്ക് പിറന്നാള്‍ സമ്മാനം തീര്‍ക്കുകയായിരുന്നു. ആദ്യം 121 റുബിക്സ് ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി "ഹാപ്പി ബര്‍ത്ത്ഡേ എം.എ യൂസഫലി" എന്ന ടവര്‍ അഫാന് തയ്യാറാക്കി. പിന്നാലെ ആറ് മിനിട്ടിനുള്ളില്‍ 42 റുബിക്സ് ക്യൂബുകള്‍ കൊണ്ടാണ് യൂസഫലിയുടെ ചിത്രം അഫാന് ഒരുക്കിയത്.
ആറ് മിനിട്ടിനുള്ളിലാണ് റുബിക്സ് ക്യൂബുകള്‍ കൊണ്ട് ലുലു മാളിലെ പ്രകടനത്തിനിടെ ചിത്രം തീര്‍ത്തത്





0 Comments