/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററില്‍_യോഗ-സംഗീത_ദിന..._1750588041_3566.jpg
Interesting news

ഡിഫറന്റ് ആര്‍ട് സെന്ററില്‍ യോഗ-സംഗീത ദിനാഘോഷം


കഴക്കൂട്ടം; തിരുവനന്തപുരം: ഡിഫ
റന്റ് ആര്‍ട് സെന്ററില്‍ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും സംഘടിപ്പിച്ചു. ഇഷ ഫൗണ്ടേഷനും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം ഇഷ ഹഠയോഗ ട്രയിനര്‍ പ്രിയങ്ക ഉദ്ഘാടനം ചെയ്തു. 

സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ശബ്ദവും യോഗയും സമന്വയിപ്പിച്ച മിറാക്കിള്‍ ഓഫ് മൈന്‍ഡ് എന്ന പ്രത്യേക യോഗ പരിശീലനമാണ് സംഘടിപ്പിച്ചത്. മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ സ്വാഗതവും ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ നന്ദിയും പറഞ്ഞു. ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി ആര്‍.ജെ തില്ല അനീഷിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുത്സവവും അരങ്ങേറി.  

നാടന്‍പാട്ടുകളും നൃത്തവുമായി കുട്ടികളും തില്ലാ അനീഷും സംഘവും ദിനാഘോഷത്തിന് മാറ്റുകൂട്ടി. നാടന്‍പാട്ട് ആര്‍ട്ടിസ്റ്റുകളായ ആദിത്യ, മനോജ് കുമാര്‍ എന്നിവരുടെ പ്രകടനവും അരങ്ങേറി.  കലാപ്രവര്‍ത്തകര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരവും സമ്മാനിച്ചു.

സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ശബ്ദവും യോഗയും സമന്വയിപ്പിച്ച മിറാക്കിള്‍ ഓഫ് മൈന്‍ഡ് എന്ന പ്രത്യേക യോഗ പരിശീലനമാണ് സംഘടിപ്പിച്ചത്

0 Comments

Leave a comment