/uploads/news/news_പൊട്ട_കിണറ്റിൽ_വീണ_പശുക്കുട്ടിയെ_അഗ്നിരക..._1738081089_7098.jpg
Interesting news

പൊട്ട കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി.


വിളപ്പിൽശാല സര്ക്കാര് ആശുപത്രിക്ക് സമീപം ചിറ്റെഴി പാലത്തിനു അടുത്തയുള്ള ചുറ്റിനും കാട് പിടിച്ചു കിടന്ന പുരയിടത്തിലെ കിണറ്റിൻ ആണ് സ്ഥലത്ത് മേയാൻ വിട്ടിരുന്ന പശുക്കുട്ടി അബദ്ധത്തിൽ പതിച്ചത്.ഉടമസ്ഥൻ സുരേഷ് പശുക്കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പശുക്കുട്ടി കിണറ്റിൻ വീണതായി കണ്ടെത്തിയത്.തുടർന്ന് കാട്ടാക്കട അഗ്നി രക്ഷാ സേനയെ അറിയിക്കുകയും സേന എത്തി നാട്ടുകാരുടെ സഹായത്തോടെ കിണറിന് ചുറ്റും കാട് വെട്ടിത്തെളിച്ച് പശുക്കുട്ടിയെ കരക്ക് എത്തിച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.

പൊട്ട കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി.

0 Comments

Leave a comment