/uploads/news/news_പ്രിയപ്പെട്ട_മാതാവിന്റെ_ഓർമ്മയ്ക്കായി_5_..._1686489579_1876.jpg
Interesting news

പ്രിയപ്പെട്ട മാതാവിന്റെ ഓർമ്മയ്ക്കായി 5 കോടിരൂപ ചെലവില്‍ താജ്മഹൽ നിർമ്മിച്ച് മകൻ


ചെന്നൈ: മാതാവിന്റെ സ്മരണയ്ക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ്മഹലിന്റെ മാതൃകയിൽ സ്മാരകം നിർമ്മിച്ച് മകൻ. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമ്രുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരകം നിർമ്മിച്ചത്.

ചെന്നൈയിൽ ഹാർഡ്‌വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൽ ഖാദറിന്റെ മരണശേഷം ഉമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമ്രുദ്ദീൻ ഷെയ്ഖ് ദാവൂദിന് പതിനൊന്ന് വയസ്സായിരുന്നു പ്രായം.

ഭർത്താവിന്റെ മരണശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് സ്ഥാപനം കൈകാര്യം ചെയ്തു. അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും മകൻ പറയുന്നു.

ബിഎ ബിരുദം പൂർത്തിയാക്കിയ അമ്രുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്.

2020 ൽ ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട ഉമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമ്രുദ്ദീൻ തീരുമാനിക്കുകയായിരുന്നു. മുംതാസിന്റെ ഓർമക്കായി ഷാജഹാൻ ആഗ്രയിൽ പണിയിച്ച താജ്മഹൽ പോലെ നിത്യസ്മാരകം പണിയണമെന്നായിരുന്നു മനസിൽ. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു. 

രണ്ട് വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. അത് ജൂൺ 2 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാചകം ചെയ്ത ബിരിയാണിയും അമ്രുദ്ദീൻ വിതരണം ചെയ്യുന്നുണ്ട്.

നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.

0 Comments

Leave a comment