കഴക്കൂട്ടം: പാർക്ക് വ്യൂ റെസിഡന്റ്സ് അസോസിയേഷൻ (പി.വി.ആർ.എ) 25-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ടെക്നോപാർക് ഫേസ്-1ന് സമീപം നടത്തിയ ചടങ്ങ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പള്ളിത്തുറ വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു.

പി.വി.ആർ.എ പ്രസിഡന്റ് എസ്.അജിത സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കഴക്കൂട്ടം എസ് എച്ച്.ഒ പ്രവീൺ ജെ.എസ് മുഖ്യാതിഥിയായി. പി.വി.ആർ.എ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. ആറ്റിപ്ര വാർഡ് കൗൺസിലർ ശ്രീദേവി എ.ആശംസ നേർന്നു.

ചടങ്ങിൽ അസോസിയേഷൻ സ്ഥാപക അംഗങ്ങളായ പുലിപ്പറ ശശി, ശുഭാ ശശി, വിക്രമൻ നായർ എന്നിവരെ ആദരിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പള്ളിത്തുറ വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു. കഴക്കൂട്ടം എസ് എച്ച്.ഒ പ്രവീൺ ജെ.എസ് മുഖ്യാതിഥിയായി





0 Comments