തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്കൂൾ ബോണ്ട് സർവീസ് തിരുവല്ലം ബിഎൻവി സ്കൂളിലെ വിദ്യാർത്ഥികൾക്കായി തുടക്കം കുറിച്ചു. ബി.എൻ.വി മാനേജ്മെന്റ്, സ്കൂൾ അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് കോവിഡ് സമയത്ത് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിലേയ്ക്കും തിരികെ വീട്ടിലേയ്ക്കും എത്തിക്കുന്നതിനാണ് സ്കൂൾ ബോണ്ട് സർവീസ് ആരംഭിച്ചത്. ഇതോടെ രക്ഷിതാക്കളുടെ ആശങ്കയ്ക്കും വിരാമമായി.കൂടുതൽ സ്കൂളുകളിലേയ്ക്ക് ബോണ്ട് സർവീസ് നടത്തുവാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.
ആദ്യ സ്റ്റുഡൻ്റ്സ് ബോണ്ട് സർവീസിന് തിരുവനന്തപുരത്ത് തുടക്കമായി





0 Comments