/uploads/news/news_ആഭ്യന്തര_സുരക്ഷയ്ക്ക്_സി.ആർ.പി.എഫ്_സജ്ജമ..._1658932358_9195.jpg
KERALA

ആഭ്യന്തര സുരക്ഷയ്ക്ക് സി.ആർ.പി.എഫ് സജ്ജമാണെന്ന് ഡി.ഐ.ജി വിനോദ് കാർത്തിക്


കഴക്കൂട്ടം: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഏതു പ്രതിസന്ധി ഘട്ടത്തിലും ഇടപെടാനാകും വിധം ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ കേന്ദ്ര റിസർവ് പോലീസ് സേന സജ്ജമാണെന്ന് തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പുതിയ ഡി.ഐ.ജിയായി ചുമതലയേറ്റ വിനോദ് കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാംപ് ഹൗസിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് ആക്രമണത്തെയും ആത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നേരിടാനും ഒപ്പം ദുരന്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള പരിശീലനങ്ങളാണ് സേനാംഗങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജവാൻമാർക്ക് അവരുടെ ജോലിക്കിടയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാ യോഗ പോലുള്ള
സംവിധാനങ്ങൾ ഒരുക്കും.

കൂടാതെ സേവനത്തിൽ നിന്നും വിരമിക്കുന്ന ജവാൻമാരുടെ വിശ്രമ ജീവിതം ഫലപ്രദമായി  ഉപയോഗിക്കാനും അവരുടെ ശാരീരിക ക്ഷമത നിലനിർത്താനും സ്വയം തൊഴിൽ പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും ഡി.ഐ.ജി പറഞ്ഞു.

അതോടൊപ്പം സേനാംഗങ്ങളുടെ
കുടുംബങ്ങൾക്കു മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കും. ക്യാംപിനുള്ളിൽ മങ്കി പോക്സ് പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി അടക്കമുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാടിൻറ നേട്ടങ്ങൾക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും സി.ആർ.പി.എഫിന്റെ സേവനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനങ്ങളുമായി സഹകരിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ ഭുവനേശ്വറിൽ നിന്നും പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലേക്ക് ഡി.ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ചു വന്നതാണ് വിനോദ് കാർത്തിക്. ആലപ്പുഴ സ്വദേശിയാണ് അദ്ദേഹം. ഡപ്യൂട്ടി കമാൻഡന്റുമാരായ അഷിത.എസ്, സന്തോഷ്കുമാർ, അസി. കമാൻഡന്റുമാരായ ബി.രഘു, ഡാഡി ജയകൃഷ്ണ, മിനി സ്റ്റാൻലി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഏത് ആക്രമണത്തെയും ആത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നേരിടാനും ഒപ്പം ദുരന്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള പരിശീലനങ്ങളാണ് സേനാംഗങ്ങൾക്ക് നൽകുന്നത്.

0 Comments

Leave a comment