തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നു. വെസ്റ്റിൻഡീസുമായുള്ള ടി-20 പരമ്പരയ്ക്കു വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടവും ഇടംപിടിച്ചത്. അടുത്ത വർഷം ഫെബ്രുവരി 20ന് വിൻഡീസിനെതിരായ പരമ്പരയിലെ മൂന്നാം മൽസരമാണ് കാര്യവട്ടത്ത് നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലും രണ്ടാം മൽസരം വിശാഖപട്ടണത്തുമാണ് നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡിലേക്ക് വീണ്ടും അന്താരാഷ്ട്രാ ക്രിക്കറ്റ് മത്സരം വരുന്നു.





0 Comments