/uploads/news/news_കേരളത്തിൽ_താമസിക്കുന്നവർക്ക്_ഏത്_ആർ.ടി_ഓ..._1731653094_3829.jpg
KERALA

കേരളത്തിൽ താമസിക്കുന്നവർക്ക് ഏത് ആർ.ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം: ഹൈക്കോടതി


കൊച്ചി: കേരളത്തിൽ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ വ്യക്തിക്ക് സംസ്ഥാനത്തെ ഏത് ആർടിഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്നയാൾ വാഹനം ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ചതി നെതിരേ സമർപ്പിച്ച ഹർജിയിൽ ആണ് കോടതി നിർദേശം.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് സംസ്ഥാനത്ത് എവിടെ താമസിച്ചാലും ഇഷ്‌ടമുള്ള ആർടിഒയിൽ രജിസ്റ്റർ ചെയ്യാം. അതിനാൽ ഇത്തരം അപേക്ഷകൾ നിരസിക്കരുത് എന്നും കോടതി ഉത്തരവിട്ടു. ആറ്റിങ്ങൽ ആർടിഒയുടെ അധികാരപരിധിയിൽ ഹർജിക്കാരൻ താമസിക്കുന്നില്ലെ ന്നും ജോലി ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആറ്റിങ്ങൽ ആർടിഒ അപേക്ഷ നിരസിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കിയ ഓട്ടോമോട്ടീവ് മാനുഫാക്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നു വാങ്ങിയ കിയ സോണെറ്റ് കാറാണ് ഹർജിക്കാരൻ ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത്. ആറ്റിങ്ങൽ ആർടിഒയുടെ അധികാരപരിധിയിൽ ഹർജിക്കാരന് താമസമോ ജോലിയോ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

ആറ്റിങ്ങൽ ആർടിഒ അദ്ദേഹത്തിന് താൽകാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിവാഹൻ ഓൺലൈൻ പോർട്ടൽ നടത്തിയ ഫാൻസി നമ്പറുകൾക്കായുള്ള ഓൺലൈൻ ലേലത്തിലാണ് ഹർജിക്കാരൻ പങ്കെടുത്തത്.

കാറിന് 3,500 രൂപയ്ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറും ഉറപ്പിച്ചു. തുടർന്ന് ആറ്റിങ്ങൽ ആർടിഒയെ സമീപിച്ചപ്പോൾ രജിസ്ട്രേഷനായി കഴക്കൂട്ടം ആർടിഒയെ സമീപിക്കണമെന്ന് അറിയിച്ചു. 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമത്തിൻ്റെ 40-ാം വകുപ്പ് പ്രകാരം വ്യക്തി താമസിക്കുന്നതോ ബിസിനസ് സ്ഥലമോ ഉള്ളിടത്തെ 'സംസ്ഥാനത്തെ ഏതെങ്കിലും രജിസ്ട്രേഷൻ അതോറിറ്റിക്ക്'  വാഹനങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു

കഴക്കൂട്ടത്ത് താമസിക്കുന്നയാൾ വാഹനം ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ചതി നെതിരേ സമർപ്പിച്ച ഹർജിയിൽ ആണ് കോടതി ഉത്തരവ്.

0 Comments

Leave a comment