/uploads/news/news_കേരളാ_ബാങ്ക്_ജീവനക്കാർ_സമരത്തിലേക്ക്_1732622309_228.jpg
KERALA

കേരളാ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്;സംസ്ഥാന വ്യാപകമായി പണിമുടക്കും


തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ നവംബര്‍ 28, 29, 30 തിയതികളില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ക്ഷാമ ബത്ത, ശമ്പള പരിഷ്കരണം, പ്രമോഷനുകൾ എന്നീ ആവശ്യങ്ങൾക്കു വേണ്ടിയും സർക്കാരി​ന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധമറിയിച്ചുമാണ് പണിമുടക്ക് നടത്തുന്നത്.

ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. ജീവനക്കാരുടെ 3 വര്‍ഷമായി തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
 

കേരളാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 28, 29, 30 തീയതികളിൽ

0 Comments

Leave a comment