/uploads/news/2103-eiVW96F13333.jpg
KERALA

ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം അശാസ്ത്രീയം.വ്യാപാരികൾ ഹൈക്കോടതിയിൽ.


എറണാകുളം:സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. പ്രളയത്തിനു പിന്നാലെ തന്നെ തകർന്ന അവസ്ഥയിലാണ് വ്യാപാര സ്ഥാപനങ്ങൾ. ഒന്നാം കൊവിഡ് തരംഗം അതിജീവിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഓണത്തിനും ലോക്ക്ഡൗൺ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികൾ പറയുന്നു. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം അശാസ്ത്രീയം.വ്യാപാരികൾ ഹൈക്കോടതിയിൽ.

0 Comments

Leave a comment