/uploads/news/news_താമരശ്ശേരി_ചുരത്തില്‍_ഇന്ന്_മുതല്‍_ഗതാഗത..._1767620826_1418.jpg
KERALA

താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം


താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ യാത്ര രാവിലെ എട്ടിന് മുന്നേയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണം.

ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ യാത്ര രാവിലെ എട്ടിന് മുന്നേയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണം.

0 Comments

Leave a comment