/uploads/news/2282-images (87).jpeg
KERALA

താൽക്കാലിക നിയമനത്തിന് അപേക്ഷ: കൺസർവേഷൻ ബയോളജിസ്റ്റ് കരാർ നിയമനം


ആറളം, പീച്ചി വന്യജീവി ഡിവിഷനുകളിലെ നിലവിലുള്ള കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജീവശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, വന സംരക്ഷണ പ്രവർത്തനങ്ങളിൽ അംഗീകൃത സംഘടനകൾ, സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയിലേതിലെങ്കിലും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ജി.ഐ.എസിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒക്ടോബർ 14നകം ബന്ധപ്പെട്ട വൈൽഡ് ലൈഫ് വാർഡൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in സന്ദർശിക്കുക.

താൽക്കാലിക നിയമനത്തിന് അപേക്ഷ: കൺസർവേഷൻ ബയോളജിസ്റ്റ് കരാർ നിയമനം

0 Comments

Leave a comment