തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും
ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ തുടങ്ങി.
ആദ്യ സർവ്വീസ് വൈകുന്നേരം 06.30 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച്, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 05.35 ന് ഊട്ടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഊട്ടിയിൽ നിന്നും രാത്രി 07.00 മണിക്ക് പുറപ്പെട്ട് രാവിലെ 06.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.
രണ്ടാമത്തെ സർവ്വീസ് രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 07.20 ന് ഊട്ടിയിൽ എത്തിചേരുന്നു.
ഊട്ടിയിൽ നിന്നും രാത്രി 08.00 മണിക്ക് തിരിച്ച് 07.20 ന് തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്...
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.





0 Comments