/uploads/news/news_തിരുവനന്തപുരത്ത്_വായിൽ_പ്ലാസ്റ്റര്‍_ഒട്ട..._1672921932_82.png
KERALA

തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പിട്ട നിലയിൽ യുവതിയുടെ മൃതദേഹം


തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശിയായ സേവ്യറുടെ മകൾ സാന്ദ്രയെയാണ് വീട്ടിനുള്ളിലെ അടച്ചിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും മൂക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാവമുള്ള ആളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയത്ത് അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞ് വന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. അതിന് ശേഷം ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. തുടർന്നാണ് മൃതദേഹം കണ്ടത്.

പെൺകുട്ടി ഇപ്പോൾ പഠനത്തിന് പോകുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാർ ഇവാനിയസ് കോളേജിലെ വിദ്യാർത്ഥിയാണ് പെൺകുട്ടി. ഇപ്പോൾ കോളേജിൽ പോകുന്നില്ലെന്നാണ് സൂചന.

വായില്‍ പ്ലാസ്റ്റര്‍, മൂക്കില്‍ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

0 Comments

Leave a comment