തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുടറി ചികിത്സക്കായി ഈ മാസം 15ന് വീണ്ടും അമേരിക്കയിലേക്ക് പോകും. ജനുവരി 29 വരെ അദ്ദേഹം അമേരിക്കയിൽ തുടരും.ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്.2021 ഒക്ടോബറിൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിമൂലം യാത്ര മാറ്റിവെക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്തെ അധികാര ചുമതല ആരെ ഏൽപ്പിക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
തുടര്‍ ചികിത്സക്കായി മുഖ്യമന്ത്രി ഈ മാസം 15ന് വീണ്ടും അമേരിക്കയിലേക്ക്





0 Comments