തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കു സമാപനം കുറിച്ചു വി.ഡിസതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. ചെന്നിത്തലയുടേയും എ ഗ്രൂപ്പിൻ്റേയും ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ഹൈക്കമാൻ്റിൻ്റെ തീരുമാനം. ചെന്നിത്തല തൻ്റെ മുൻ കാല സഹപ്രവർത്തകരായ ദേശീയ നേതാക്കളുടെ സഹായത്തിനു ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി ചെന്നിത്തലക്കെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ നേതൃത്വം നൽകിയെങ്കിലും യു.ഡി.എഫ് ദയനീയമായി തോറ്റത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. മാത്രമല്ല ഇനിയും ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുകയാണെങ്കിൽ മുന്നണി ഗതി പിടിക്കില്ലെന്ന് രാഹുൽ ഗാന്ധി സോണിയയെ അറിയിച്ചതായാണ് സൂചന. കൂടാതെ കെ.സി.വേണു ഗോപാലടക്കം ചെന്നിത്തലക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിരുന്നു. എന്നാൽ തന്നെ അപമാനിച്ച് പുറത്താക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ചെന്നിത്തല ക്യാമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ് വിഭലമായത്. ചെന്നിത്തലയ്ക്ക് പൂർണ പിന്തുണ നൽകിയിരുന്ന ഉമ്മൻ ചാണ്ടിയും നിരാശനായി. എന്നാൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീഷനെ വി.എം.സുധീരൻ ഹാർദ്ദവമായ അഭിനന്ദനമർപ്പിച്ച് ഫേസ്ബുക്കിലൂടെ തൻ്റെ അഭിപ്രായമറിയിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യമുൾക്കൊണ്ടുള്ള ഗുണപരമായ സമൂല മാറ്റത്തിന്റെ നല്ല തുടക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും തൻ്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം ആശംസിച്ചു.
തർക്കങ്ങൾക്കു സമാപനം കുറിച്ചു വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്





0 Comments