/uploads/news/news_നാട്ടുകാര്‍_പിടികൂടി_കൈമാറിയ_50കാരന്‍_പോ..._1769339121_902.jpg
KERALA

നാട്ടുകാര്‍ പിടികൂടി കൈമാറിയ 50കാരന്‍ പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു


കാക്കനാട്: നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറിയ ഒരാള്‍ തൃക്കാക്കര പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ദിണ്ടിക്കല്‍ എവള്ളൂര്‍ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. തൃക്കാക്കര സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ എ കെ സുധീര്‍ അറിയിച്ചു. ബാബുരാജിന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. പോലിസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്ത് തോര്‍ത്തു ഉടുത്ത നിലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ബാബുരാജിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇയാള്‍ ഓടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലിസിനെ വിളിച്ചുവരുത്തി നാട്ടുകാര്‍ ഇയാളെ കൈമാറി.

ദിണ്ടിക്കല്‍ എവള്ളൂര്‍ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്

0 Comments

Leave a comment