/uploads/news/news_പബ്ലിക്_വൈഫൈ_ഉപയോഗിച്ച്_ഓൺലൈൻ_പണമിടപാടുക..._1646296647_4200.jpg
KERALA

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്


തിരുവനന്തപുരം: പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടിയാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നു കുറിപ്പിൽ ഓർമിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ട്.

ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഹൈജാക്ക് ചെയ്യാൻ കഴിയും.

0 Comments

Leave a comment