/uploads/news/news_പൊലീസിന്റെ_‘ഓപ്പറേഷൻ_ആഗ്’:_2507_ഗുണ്ടകൾ_..._1675680917_8607.png
KERALA

പൊലീസിന്റെ ‘ഓപ്പറേഷൻ ആഗ്’: 2,507 ഗുണ്ടകൾ പിടിയിൽ


തിരുവനന്തപുരം :ഗുണ്ടകളെ പിടികൂടാൻ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ ആഗി’ൽ ആദ്യദിനം 2,507 പേർ കുടുങ്ങി. ശനിയാഴ്ച രാത്രി തുടങ്ങി ഇന്നലെ പുലർച്ചെ വരെ നടന്ന റെയ്ഡിൽ പിടികിട്ടാപ്പുള്ളികളും ‘കാപ്പ’ പട്ടികയിൽപെട്ടവരും വാറന്റ് കേസ് പ്രതികളും ഉൾപ്പെടെ പിടിയിലായിട്ടുണ്ട്.
3,501 സ്ഥലങ്ങളിൽ പരിശോധന നടത്തി. 1,673 കേസുകൾ റജിസ്റ്റർ ചെയ്തു. പിടിയിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടു. മറ്റു ചിലരെ കരുതൽ തടങ്കലിലാക്കി.

തലസ്ഥാനത്തു ക്വട്ടേഷൻ ആക്രമണങ്ങളും ഗുണ്ടാ സംഘർഷങ്ങളും വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ‘ഓപ്പറേഷൻ ആഗ്’. ‘ആക്സിലറേറ്റഡ് ആക്‌ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ്’ എന്നതിന്റെ ചുരുക്കപ്പേരാണിത്. ആഗിന് ഹിന്ദിയിൽ തീയെന്നാണ് അർഥം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറാണു റെയ്ഡ് ഏകോപിപ്പിച്ചത്.

പിടിയിലാകുന്നവരുടെ ഇപ്പോഴത്തെ പ്രവർത്തനവും ചരിത്രവും സുഹൃത്തുക്കൾ, ബന്ധുക്കൾ, പണം നൽകുന്നവർ, സഹായിക്കുന്നവർ എന്നിവരുടെ വിവരങ്ങളും ശേഖരിച്ചു പ്രത്യേക പ്രൊഫൈൽ തയാറാക്കും. ഇത് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറും.

കൂടുതൽ പേർ തിരുവനന്തപുരം റൂറലിൽ:

ഏറ്റവും കൂടുതൽ പേർ പിടിയിലായത് തിരുവനന്തപുരം റൂറലിലാണ് – 270 പേർ. പാലക്കാട്ടും മലപ്പുറത്തും 168 പേർ വീതവും പിടിയിലായി. വിശദ കണക്ക് ഇങ്ങനെ: തിരുവനന്തപുരം സിറ്റി (63), തിരുവനന്തപുരം റൂറൽ (270), കൊല്ലം സിറ്റി (51), കൊല്ലം റൂറൽ (110), പത്തനംതിട്ട (32), ആലപ്പുഴ (134), കോട്ടയം (133), ഇടുക്കി (99), എറണാകുളം സിറ്റി (105), എറണാകുളം റൂറൽ (107), തൃശൂർ സിറ്റി (151), തൃശൂർ റൂറൽ (150), പാലക്കാട് (168), മലപ്പുറം (168), കോഴിക്കോട് സിറ്റി (90), കോഴിക്കോട് റൂറൽ (182), വയനാട് (112), കണ്ണൂർ സിറ്റി (136), കണ്ണൂർ റൂറൽ (135), കാസർകോട് (111).

തലസ്ഥാനത്തു ക്വട്ടേഷൻ ആക്രമണങ്ങളും ഗുണ്ടാ സംഘർഷങ്ങളും വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ‘ഓപ്പറേഷൻ ആഗ്’

0 Comments

Leave a comment