https://kazhakuttom.net/images/news/news.jpg
KERALA

പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി


തിരുവനന്തപുരം: അവശ്യ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ്സ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പോകുമ്പോൾ ഇക്കൂട്ടർ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതിയാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്നീഷ്യന്മാർ, ഡാറ്റ സെൻ്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.

പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

0 Comments

Leave a comment