/uploads/news/2105-IMG_20210801_112336.jpg
KERALA

പ്രളയ സെസ് പിൻവലിച്ചു: സംസ്ഥാനത്ത് ആയിരത്തോളം ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും.


തിരുവനന്തപുരം.കേരളത്തിൽ പ്രളയ സെസ് ഇന്നലെ പിൻവലിച്ചു. ഇതോടെ ആയിരത്തോളം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. വാഹനങ്ങളുടെ നികുതിയിലും സെസ് ഒഴിവാകും.കൊവിഡ് പ്രതിസന്ധിക്കിടയിൽ ജനത്തിന് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. അഞ്ച് ശതമാനത്തിന് മുകളിൽ GST ഉള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരുന്നത്.സെസ് ഒഴിവാകുന്നതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. ലാപ്ടോപ്പ്, മൊബൈൽഫോൺ,പെയിന്റ്,സിമന്റ് തുടങ്ങിയവക്കും വില കുറയും.ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ റീ ചാർജ് തുടങ്ങിയ ചിലവുകളിലും ആയിരം രൂപയിൽ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില കുറയും.സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു സെസ്. സെസ് ഒഴിവാകുമ്പോൾ, സ്വർണവിലക്കൊപ്പം ഇനി മുതൽ മൂന്ന് ശതമാനം ജി എസ് ടി മാത്രമാകും ഈടാക്കുക.2019 ആഗസ്റ്റ് ഒന്നു മുതലാണ് കേരളത്തിൽ പ്രളയ സെസ് ഏർപ്പെടുത്തിയത്.ഇന്ന് മുതൽ ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകളിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.

പ്രളയ സെസ് പിൻവലിച്ചു: സംസ്ഥാനത്ത് ആയിരത്തോളം ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും.

0 Comments

Leave a comment