/uploads/news/2111-IMG_20210801_220213.jpg
KERALA

മാനസയുടെ കൊലപാതകത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു.


മലപ്പുറം.കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട BDS വിദ്യാർത്ഥിനി മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിലാണ് മുപ്പത്തിമൂന്നുകാരനായ വിനീഷിനെ കണ്ടെത്തിയത്.കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന വിനീഷ് അവിവാഹിതനായിരുന്നു. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നുമുള്ള ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

മാനസയുടെ കൊലപാതകത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു.

0 Comments

Leave a comment