/uploads/news/news_മുൻമന്ത്രി_വി.എസ്_ശിവകുമാറിന്_ഇ.ഡി_നോട്ട..._1681192842_2635.jpg
KERALA

മുൻമന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്


തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്  ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകിയത്.

2011 മുതൽ 2016 വരെയാണ് ശിവകുമാർ ആരോഗ്യമന്ത്രി ആയിരുന്നത്. ഈ മാസം 20-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. 2020-ൽ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

 അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലൻസും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന്റെ ആസ്തികളിൽ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകൾ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ആണ് ശിവകുമാറിന് എതിരെയുള്ളത്.

കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലൻസും കണ്ടെത്തിയിരുന്നു.

0 Comments

Leave a comment