/uploads/news/news_വിടവാങ്ങിയത്_രാഷ്ട്രീയ_തന്ത്രങ്ങളുടെ_ആചാ..._1689672964_4293.jpg
KERALA

വിടവാങ്ങിയത് രാഷ്ട്രീയ തന്ത്രങ്ങളുടെ ആചാര്യൻ


കേരളരാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാൽ അതിന്റെ മുൻനിരയിൽ ഉമ്മൻചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളർത്തേണ്ടവരെ വളർത്തിയുമാണ് ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടിയായത്. പക്ഷേ, ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളർത്തലുകളുടെ പേരിലാണ്. ഈ വളർത്തലുകളാണ് ഉമ്മൻചാണ്ടിയിലേക്ക് എത്തുന്ന ആൾക്കൂട്ടം.

കുഞ്ഞൂഞ്ഞ് സാറിനെ ഒന്ന് തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ നമ്മളെ വഴക്കുപറയും, കെട്ടിപ്പിടിച്ചിട്ടേ അവരെ വിടൂ. ചാണ്ടി സാറിന് സുരക്ഷക്ക് ആളുകള്‍ എന്തിനെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ശ്രീകുമാർ  പറയുന്നു.

സുരക്ഷാചുമതല ഉള്ള ആളെന്ന പേര് ഔദ്യോഗികമായി മാത്രമായിരുന്നു. സാറിന് ഒരു സുരക്ഷാചുമതലയുടെ ആവശ്യം ഉണ്ടോയിരുന്നോ എന്നത് പലപ്പോഴും തോന്നിപ്പോകുമായിരുന്നു. ആളുകളോടുള്ള ആ രീതിയും പെരുമാറ്റവും ഒക്കെ അങ്ങനെ പലപ്പോഴും തോന്നിപ്പിച്ചിട്ടുണ്ട്. 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, നിയമം നോക്കിയാൽ തൊടേണ്ടെന്നേ നമുക്ക് പറയാനാവു. വേണ്ടെന്ന് പറഞ്ഞാൽ, സാറ് അതെങ്ങാനും കേട്ടാൽ നമ്മളെ വഴക്കുപറയും, അവരെ അടുത്ത് വിളിച്ച് കെട്ടിപ്പിടിച്ചിട്ടേ വിടൂ'- ശ്രീകുമാർ പറഞ്ഞു. 

ഞങ്ങളോടെല്ലാം ഏറ്റവും നല്ല സമീപനം ആയിരുന്നു. മറ്റു നേതാക്കൻമാർക്ക് ഒന്നും ഇല്ലാത്ത സ്നേഹം ആയിരുന്നു എപ്പോഴും. വിശേഷ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി സാറിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം. അക്കാര്യത്തിൽ വീട്ടുകാരേക്കാളും ആദ്യം പ്രാധാന്യം നല്‍കുന്നത് ഞങ്ങള്‍ക്കാണ്. ഓണത്തിനൊക്കെ കൂടെ ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞ് വിടും. അവധി കിട്ടിയില്ല എന്ന പരാതിക്കൊന്നും ഇടയാക്കാറില്ല.

ഇന്ന് വരെ ഏത് സാഹചര്യത്തിലും ഉമ്മൻ ചാണ്ടി സർ തങ്ങള്‍ക്ക് ഒരു സുരക്ഷാ നിർദ്ദേശവും നല്‍കിയിട്ടില്ല.പുതുപ്പള്ളിയിലൊക്കെ വന്നാൽ എങ്ങനെയും ഞങ്ങളെ ഒഴിവാക്കാനാണ് നോക്കാറാണ്. അത്രയും ജനം അടുത്തുണ്ടാവുമെന്നാണ് സാറ് കരുതുക. എന്നെ കാണാനല്ലേ അവര് വരുന്നത് എന്നാണ് സാറ് ചോദിക്കുക. അവസാനമായി ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പാണ് കണ്ടത്. അന്ന് അടുത്ത് വിളിച്ച് സംസാരിച്ചതാണ്- ശ്രീകുമാർ പറയുന്നു.

ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്നതായിരുന്നു എക്കാലത്തും ഉമ്മൻ ചാണ്ടിയുടെ ശൈലി. ഒരു സന്ദർശനം കൊണ്ട്, കൈയ്യൊപ്പുകൊണ്ട്, തോളത്ത് ഒരു തലോടൽ കൊണ്ട് ഒക്കെ അടുത്തുകൂടി പോയ ആളുകളെ ഒക്കെ തനിക്കൊപ്പം ആക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാനായി പ്രായഭേദമന്യേ ഓരോ വേദികളിലും തടിച്ച് കൂടുന്ന ജനസഞ്ചയം അതിന്‍റെ തെളിവായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയേക്കാൾ രണ്ടു വയസ്സിനിളയതാണ്. 1970-ൽ ഉമ്മൻ ചാണ്ടി ആദ്യമായി പുതുപ്പള്ളിയിൽനിന്ന് ജയിച്ച്  നിയമസഭയിലെത്തുമ്പോൾ കൂത്തുപറമ്പിൽനിന്ന് ജയിച്ച് പിണറായിയും അതേ നിയമസഭയിലേക്ക് ആദ്യമായി എത്തിയിരുന്നു. 

മൊബൈൽ ഫോൺ കൈവശം കൊണ്ടു നടക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്കില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പോലും കൂടെയുള്ള പോലീസുകാരിൽ ആരുടേയെങ്കിലും മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ മാത്രമേ ഉമ്മൻ ചാണ്ടിയെ കിട്ടുമായിരുന്നുള്ളൂ.

പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കി വച്ചാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി മടങ്ങുന്നത്.വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും രോഗവും ചികിത്സയും ഒക്കെയായി ബാംഗ്ലൂർ ആയതിനാൽ അത് പൂർത്തിയാക്കാനായില്ല.

പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആകുമ്പോഴും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് പരിഹരിക്കാനായി ഒരു വർഷം മുമ്പാണ് വീട് പണി തുടങ്ങിയത്. വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ തീർന്നിരുന്നുള്ളൂ. എന്നാൽ രോ​ഗബാധിതനായതോടെ വീടിന്റെ പണി മന്ദ​ഗതിയിലായി. നേരത്തെ താമസിച്ചിരുന്ന വീട് ഇളയ സഹോദരന്റെ വീടായിരുന്നു. തറവാട് വീട്ടിലായിരുന്നു താമസം. പൊതു പ്രവർത്തനത്തിന്റെ ഭാ​ഗമായി എത്തുന്ന സന്ദർശകരെല്ലാം തറവാട്ട് വീട്ടിലായിരുന്നു എത്തിയിരുന്നത്. വീടിന് തറക്കല്ലിട്ടപ്പോഴാണ് അസുഖം മൂർച്ഛിച്ചത്. തുടർന്ന് ബാം​ഗ്ലൂരിലേക്ക് പോയതോടെ വീട്പണി നിന്നുപോവുക ആയിരുന്നു.



 

ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്നതായിരുന്നു എക്കാലത്തും ഉമ്മൻ ചാണ്ടിയുടെ ശൈലി. ഒരു സന്ദർശനം കൊണ്ട്, കൈയ്യൊപ്പുകൊണ്ട്, തോളത്ത് ഒരു തലോടൽ കൊണ്ട് ഒക്കെ അടുത്തുകൂടി പോയ ആളുകളെ ഒക്കെ തനിക്കൊപ്പം ആക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി.

0 Comments

Leave a comment