/uploads/news/2481-IMG_20211118_114912.jpg
KERALA

വൈദ്യുതി നിരക്ക് കൂടുന്നു.


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനമായി. നിരക്ക് കൂട്ടാതെ പിടിച്ചു നില്ക്കാനാവില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും നിരക്ക് കൂട്ടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടും. എത്ര രൂപ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൂടാതെ 'നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. 2019 ജൂലൈയിലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും.

വൈദ്യുതി നിരക്ക് കൂടുന്നു.

0 Comments

Leave a comment