https://kazhakuttom.net/images/news/news.jpg
KERALA

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 10 പേർക്ക് രോഗമുക്തി ഉണ്ടായി. സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ് 33 പേർ. വിദേശത്തു നിന്നു വന്നവർ 23 പേർ. തിരുവനന്തപുരത്ത് 5 പേർക്കും കൊല്ലം 2, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 1, ഇടുക്കി 1, വയനാട് 2, തൃശ്ശൂർ 6, കാസറഗോഡ് 4, പാലക്കാട് 14, കോഴിക്കോട് 1, കണ്ണൂർ 7, മലപ്പുറം 5, എറണാകുളം 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകൻ, എയർ ഇന്ത്യയുടെ 2 ജീവനക്കാർ, തിരുവനന്തപുരത്തെ 2 തടവുകാരും രോഗബാധിതരിൽ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയാണ് ഒരാൾക്ക് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

0 Comments

Leave a comment