തിരുവനന്തപുരം:യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.
പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല.
ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വി.സിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുയർത്തിയത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ചശേഷമേ തുടർനടപടികൾ ഉണ്ടാകൂ.
ചിന്താ ജെറോമിന്റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല; വിദഗ്ധ സമിതിയെ നിയമിക്കും, പി.എച്ച്.ഡി പിന്‍വലിക്കാനാവില്ല





0 Comments