തിരുവനന്തപുരം: 82 പേർക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 53 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 19 പേർ. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്ക് രോഗ ബാധയുണ്ടായി. അഞ്ചു പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. അതിൽ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ, കോഴിക്കോട് 7 വീതം, പാലക്കാട്, കൊല്ലം, എറണാകുളം 5 വീതം, തൃശൂർ 4, കാസർകോട് 3, കണ്ണൂർ, പത്തനംതിട്ട 2 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
82 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ





0 Comments