കഴക്കൂട്ടം: കൃഷി ഭവനിൽ നിന്നും പി.എം കിസ്സാൻ പദ്ധതിയിൽ ചേർന്ന് 2,000 രൂപ വീതം ലഭിച്ചു കൊണ്ടിരിക്കുന്നവർ അടിയന്തിരമായി തങ്ങളുടെ വസ്തുവിന്റെ വിവരങ്ങൾ ഓൺലൈനായി സബ്മിറ്റ് ചെയ്യണമെന്ന് കഴക്കൂട്ടം കൃഷി ഓഫീസർ ദീപ.എസ് അറിയിച്ചു.
പുതിയ കരം അടച്ച രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ, തുടങ്ങിയ രേഖകളുമായി അടുത്തുള്ള അക്ഷയ സെന്റർ വഴിയോ സ്വന്തമായോ 7 ദിവസത്തിനകം സബ്മിറ്റ് ചെയ്യേണ്ടതാണ്.
***കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?
1. കർഷകൻ ആധാർ നമ്പർ പോര്‍ട്ടലില്‍ നൽകണം.
2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, "Send OTP" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
3. പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.
4. "Captcha" നൽകി "Enter" ക്ലിക്ക് ചെയ്യുക.
5. മൊബൈൽ നമ്പർ നൽകുക.
6. പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച "OTP" നൽകി "Submit" ക്ലിക്ക് ചെയ്യുക
8. AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
9. ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, "Add New Land" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
10. തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് "PMKisan Land Verification" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
11. ആധാർ നമ്പർ നൽകി "Search" ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം.
12. തുടര്‍ന്ന് "Verify in Land Revenue Records' ബട്ടണിൽ ക്ലിക്കുചെയ്യുക.
13. റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല.
കൃഷി ഭവനിൽ നിന്നും പി.എം കിസ്സാൻ പദ്ധതിയിൽ 2,000 രൂപ ലഭിച്ചു കൊണ്ടിരിക്കുന്നവർ അടിയന്തിരമായി തങ്ങളുടെ വസ്തു വിവരങ്ങൾ ഓൺലൈനായി സബ്മിറ്റ് ചെയ്യുക





0 Comments