തിരുവനന്തപുരം: അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് നിയമനം. കോട്ടയം, എറണാകുളം ജില്ലകളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വിവിധ ക്യാമ്പുകൾ സന്ദർശിച്ച് അദ്ദേഹം അവരോട് സംസാരിക്കും. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ജനമൈത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെ പ്രശ്നം: ഐ.ജി എസ്.ശ്രീജിത്ത് സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയമനം





0 Comments