തിരുവനന്തപുരം: കേരള പി.എസ്.സി പ്രസിദ്ധീകരിച്ച എൽ.ഡി ടൈപ്പിസ്റ്റ് (വിവിധം) ലിസ്റ്റ് പ്രാബല്യത്തിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നിയമനം മെല്ലെപ്പോക്കാണെന്നത് ആശങ്കയിലാഴ്ത്തുന്നുവെന്ന് ഓൾ കേരള എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ഈ തസ്തികയിലേക്കുള്ള നിയമനം ഭൂരിഭാഗം ജില്ലകളിലും പ്രത്യേകിച്ചു കാസർകോഡ് ജില്ലയിൽ മെല്ലെപ്പോക്കാണ് കാണുന്നത്. മുൻകാലങ്ങളിലെ എൽ.ഡി ടൈപ്പിസ്റ്റ് ലിസ്റ്റിൽ നിന്നും നടത്തിയ നിയമനങ്ങളെക്കാൾ കുറവാണ് ഇപ്പോഴത്തെ ലിസ്റ്റിൽ നിന്നും നടക്കുന്ന നിയമനമെന്നും വകുപ്പ് മേധാവികളുടെ കാര്യക്ഷമതയില്ലായ്മയാണ് ഇതിനു കാരണമെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പല വകുപ്പുകളും എൽ.ഡി ടൈപ്പിസ്റ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്നുണ്ട്. അതിനാൽ ഗവൺമെൻ്റും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് എൽ.ഡി ടൈപ്പിസ്റ്റ് ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനത്തുടനീളമുള്ള അതാത് വകുപ്പുകളിലേക്ക് നൽകണമെന്ന് ഓൾ കേരള എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അസ്‌ലം ആവശ്യപ്പെട്ടു.
ഉദ്യോഗാർഥികൾ ആശങ്കയിലെന്ന് ഓൾ കേരള എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ





0 Comments