കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉൽപാദകരുടെ സംഘടനയുടെ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുപ്പിവെള്ളത്തിന്റെ വിലനിർണയത്തിന് അവലംബിക്കേണ്ട നടപടികൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ആവശ്യസാധന വില നിയന്ത്രണ നിയമപരിധിയിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിന് വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പല വിലയ്ക്കും വെള്ളം വിൽക്കുന്നതും വില നിയന്ത്രണത്തിന് കാരണമായിരുന്നു.കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരാമാവധി വില ഒരു ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്.കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ ഈ വില പ്രാബല്യത്തിൽ വരികയും ചെയ്തു.ഈ ഉത്തരവ് പ്രകാരം എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്ര ചെയ്യണമായിരുന്നു.ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫിസർമാരെയും ചുമതലപ്പെടുത്തിയിരുന്നു.
കുപ്പിവെള്ളത്തിന് വില കുറച്ച സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.





0 Comments