/uploads/news/news_കേന്ദ്രസർക്കാരിനെതിരെ_ഡി.വൈ.എഫ്.ഐയുടെ_മന..._1704528086_5074.jpg
KERALA

കേന്ദ്രസർക്കാരിനെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ജനുവരി 20ന്


തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ ജനുവരി 20ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും 10 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ട്രെയിൻ യാത്രാ പ്രശ്നം, നിയമന നിരോധനം, കേന്ദ്രത്തിന്റെ കേരള വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്നുണ്ടാവുന്നതെന്നും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കടുത്ത വിഘാതം ഇത് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സമര ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും ഈ ചങ്ങല. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല.

 

ട്രെയിൻ യാത്രാ പ്രശ്നം, നിയമന നിരോധനം, കേന്ദ്രത്തിന്റെ കേരള വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

0 Comments

Leave a comment