/uploads/news/2085-IMG_20210722_190433.jpg
KERALA

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി ജാമ്യം കിട്ടില്ലെന്നറിഞ്ഞു വീണ്ടും മുങ്ങി.


ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് കോടതിയിൽ നിന്നും മുങ്ങി. നിയമ ബിരുദമില്ലാതെ ആലപ്പുഴ കോടതിയിൽ രണ്ടു വർഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നിന്ന് മുങ്ങിയത്.വ്യാജ എൻറോൾ നമ്പർ ഹാജരാക്കി ബാർ അസോസിയേഷനിൽ അംഗത്വമെടുക്കുകയും കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തതിനെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ സെസി വ്യാഴാഴ്ച രാവിലെയാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്.ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന ധാരണയിലാണ് വന്നത്.ഐപിസി 417, 419 വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പായ 420 കൂടി പിന്നീട് ഉൾപ്പെടുത്തി.അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത് ചേർത്തത്.ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായപ്പോഴാണ് ജാമ്യം ലഭിക്കാത്ത വകുപ്പുണ്ടെന്ന് സെസി അറിഞ്ഞത്.ഉടൻ സെസി കോടതിയിൽ നിന്ന് പുറത്തിറങ്ങി കാറിൽ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സെസി ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചിരുന്നു.ലൈബ്രറിയുടെ ചുമതലയും സെസിക്കായിരുന്നു.ബാർ അസോസിയേഷനിൽ അംഗത്വത്തിനായി ഇവർ നൽകിയ രേഖകളടക്കമുള്ളവ ഇപ്പോൾ കാണാനില്ല. രണ്ടുവർഷം നിരവധി കേസുകളിൽ സെസി കോടതിയിൽ ഹാജരായിരുന്നു. മറ്റ് അഭിഭാഷകർ ചുമതലപ്പെടുത്തിയിരുന്ന കേസുകളിലും ഹാജരായ ഇവർ അഭിഭാഷക കമ്മീഷനായി വിവിധ കേസുകളിൽ നിയോഗിക്കപ്പെട്ടിട്ടുമുണ്ട്.എൽ എൽ ബി വിജയിച്ചില്ലെന്ന വിവരം ബാർ അസോസിയേഷന് ലഭിച്ച ഊമക്കത്തിലൂടെയാണ് പുറത്തായത്.

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി ജാമ്യം കിട്ടില്ലെന്നറിഞ്ഞു വീണ്ടും മുങ്ങി.

0 Comments

Leave a comment