തിരുവനന്തപുരം ∙ ന്യൂനപക്ഷ സ്കോളർഷിപ് അനുപാതം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല നിയമോപദേശം ലഭിച്ചുവെന്നും ഇപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒരു കുറവുമുണ്ടാകില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ വിവാദങ്ങൾക്കു പിന്നിൽ മറ്റു ചില താല്പര്യങ്ങളാണ്. ഭാവി നടപടി ആലോചിച്ച് തീരുമാനിക്കും. ഇപ്പോൾ കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്: ‘ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി.





0 Comments