എടത്വാ: പൊതുസ്ഥലത്തു മദ്യപിച്ചതിനും പോലീസിനുനേരെ കൈയേറ്റശ്രമം നടത്തിയതിനും സി.പി.എം. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട ഏഴുപേര്‍ കസ്റ്റഡിയില്‍.
ഏഴാംവാര്‍ഡ് പൂവന്‍പാറ കൗണ്‍സിലര്‍ വി.ആര്. ജോണ്‍സണും മറ്റ് ആറ് പേരും ചേര്‍ന്നായിരുന്നു പൊതുവഴിയില്‍ മദ്യപിച്ച്
പ്രശ്നമുണ്ടാക്കിയത്.ജോണ്‍സണെ കൂടാതെ ശരത്, ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവ ശങ്കര്‍, അര്ജുന് മണി എന്നിവരാണ് പിടിയിലായത്.
എടത്വാ ചങ്ങങ്കരി പള്ളിക്കുസമീപം ബുധനാഴ്ച വൈകുന്നേരം ഏഴിനാണു സംഭവം. കാറിലെത്തിയ സംഘം പള്ളി റോഡില്‍ വാഹനം നിര്‍ത്തിയശേഷം പൊതുവഴിയില്‍ നിന്നു മദ്യപിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. കൂടുതല്‍ പോലീസെത്തിയ ശേഷമാണ് ഇവരെ പിടികൂടിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഏഴ് പേരും ചേര്‍ന്ന് സഞ്ചരിച്ചിരുന്ന കാര്‍ പൊതുവഴിയില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു.ഇത് നാട്ടുകാര്‍ ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി.





0 Comments