/uploads/news/2599-IMG_20211224_111950.jpg
KERALA

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി:നടപടികൾ വേഗത്തിലാക്കാൻ കെ.ജെ.യു നിവേദനം നൽകി.


തിരുവനന്തപുരം: പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യു മന്ത്രി കെ. രാജൻ എന്നിവർക്ക് നിവേദനം നൽകി.സ്ഥലത്തില്ലാതിരുന്ന മുഖ്യമന്ത്രിയെ റവന്യുമന്ത്രി ഫോണിൽ ബന്ധപ്പെടുകയും യൂണിയന്റെ ആവശ്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി നിവേദനം പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് കൈമാറാൻ നിർദ്ദേശിച്ചു.ആവശ്യമെങ്കിൽ ക്ഷേമനിധിയിലേക്ക് കൂടുതൽ പണം വകയിരുത്തുന്നത് പരിഗണിക്കാമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ, സെക്രട്ടറി യു. വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാർക്ക് നിവേദനം കെെമാറിയത്. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനൽ അടൂർ, ബോബൻ ബി. കിഴക്കേത്തറ എന്നിവരും സന്നിഹിതരായിരുന്നു.

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി:നടപടികൾ വേഗത്തിലാക്കാൻ കെ.ജെ.യു നിവേദനം നൽകി.

0 Comments

Leave a comment