/uploads/news/2657-IMG_20220120_100132.jpg
KERALA

ബോർഡുകളിലും ബാനറുകളിലും പ്രസിന്റെയും ഏജൻസിയുടെയും വിലാസവും നമ്പറും വേണം: ഹൈക്കോടതി


കൊച്ചി: പൊതുസ്ഥലങ്ങളിൽ വയ്ക്കുന്ന ബോർഡുകളിലും ബാനറുകളിലും പരസ്യ ഏജൻസിയുടെയും പ്രിന്റിങ് പ്രസിന്റെയും വിലാസവും ഫോൺ നമ്പരും ശ്രദ്ധിക്കത്തക്ക രീതിയിൽ രേഖപ്പെടുത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ബോർഡിൽ താഴെ ഭാഗത്തു ഇതു നൽകണമെന്നും നിയമലംഘനമുണ്ടായാൽ ബന്ധപ്പെട്ട അധികൃതർക്ക് നടപടി സ്വീകരിക്കാനാണിതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.നിർദേശങ്ങൾ ലംഘിച്ചാൽ ഉചിതമായ അന്വേഷണത്തിനു ശേഷം പ്രിന്റിങ് പ്രസിന്റെയും പരസ്യ ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്നും കോടതി പറഞ്ഞു. പാതയോരങ്ങളിലും നടപ്പാതകളിലെയും അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ബോർഡുകളിലും ബാനറുകളിലും പ്രസിന്റെയും ഏജൻസിയുടെയും വിലാസവും നമ്പറും വേണം: ഹൈക്കോടതി

0 Comments

Leave a comment